‘നടിക്ക് നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവ്. നടിക്ക് ജനകീയ പിന്തുണ തേടി വിമന്‍ കളക്ടീവ് നടത്തുന്ന ‘കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗ് ക്യാമ്പയിനൊപ്പമാണ് വനിതാ പ്രവര്‍ത്തകര്‍ സര്‍ക്കാരിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രമുഖതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും എത്തിയതോടെയാണ് ജനകീയ പിന്തുണ തേടി വുമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തിയത്. ക്യാമ്പയിന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.

സംഭവിക്കാന്‍ പാടില്ലാത്തതാണ് സ്വതന്ത്രയായി യാത്ര ചെയ്ത പെണ്‍കുട്ടിക്ക് നേരേ ഉണ്ടായത്. ഇതിന് പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചാലും മാതൃകാപരമായി ശിക്ഷിപ്പെടണമെന്നാണ് അഭിപ്രായമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. മാരകമായി പീഢിപ്പിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതില്‍ പലരും വിമുഖത കാണിക്കുകയാണെന്നും നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു.

പിന്തുണ തേടി വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ നേതൃത്വത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന് സമീപം ഒപ്പ് ശേഖരണവും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News