ആവേശ തിരയിളക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

ആവേശ തിരയിളക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടുതവണ കൈയെത്തും ദൂരത്ത് കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ രണ്ടും കല്‍പിച്ചാണ് കളിക്കളത്തിലേക്കിറങ്ങുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായിരുന്ന ദിമിത്താര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഘാനയുടെ കറേജ് പെക്യൂസണ്‍ എന്നിവര്‍ക്കൊപ്പം ഇയാന്‍ ഹ്യൂം കൂടി ടീമില്‍ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കി.

ഈ പ്രതീക്ഷകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് നാളെ പന്തുതട്ടിത്തുടങ്ങുന്നു. കൃതൃമായ പരിശീലനത്തോടെ കപ്പില്‍ മുത്തം വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും ആരാധകരും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അണ്ടര്‍ 17 ലോകകപ്പിനും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇന്ത്യ ന്യുസീലന്‍ഡ് 2020 ക്രിക്കറ്റിനും കളമൊരുങ്ങന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഘട്ട പരിശീലനം ഹൈദരാബാദില്‍ വെച്ചാണ് നടക്കുന്നത്.

മുഖ്യപരിശീലകന്‍ റെനി മ്യൂളന്‍സ്റ്റീന്‍ അടുത്തയാഴ്ച ടീമിനൊപ്പം ചേരും. അതുവരെ അസിസ്റ്റന്റ് കോച്ച് തങ്‌ബോയ് സിങ്‌ടോ ക്യാംപിന് നേതൃത്വം നല്‍കും. ടീമിന്റെ രണ്ടാംഘട്ടപരിശീലനം സ്‌പെയ്‌നിലാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാംഘട്ട പരിശീലനത്തില്‍ വച്ച് ബെര്‍ബറ്റോവും വെസ് ബ്രൗണും ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്കയും ടീമിനൊപ്പം ചേരൂം. വ്യക്തിപരമായ കാരണങ്ങളാല്‍ വിനീത് പതിനാലിന് ശേഷമേ ടീമിനൊപ്പം ചേരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News