കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജില്‍ സുരക്ഷാ ടാഗ് പതിക്കുന്നത് നിര്‍ത്തലാക്കി

കോഴിക്കോട്: യാത്രക്കാരുടെ ബാഗേജുകളില്‍ സുരക്ഷാ ടാഗ് പതിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തില്‍ നിര്‍ത്തലാക്കി. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരം കോഴിക്കോട്ടും കോയമ്പത്തൂരും ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങളിലാണ് തീരുമാനം നടപ്പിലാക്കുന്നത്.

കഴിഞ്ഞ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാക്കിയിരുന്നു. ഓഗസ്റ്റ് 27 വരെയായിരുന്നു താല്‍ക്കാലികാടിസ്ഥാനത്തില്‍ നടപടി.

രാജ്യവ്യാപകമായി വ്യോമയാന മന്ത്രാലയവും വിമാനത്താവള സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാ സേനയും ചേര്‍ന്ന് നടപ്പിലാക്കുന്ന പരിഷ്‌ക്കരണങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here