ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍

കൊല്ലം: ലോട്ടറി നമ്പര്‍ തിരുത്തി സമ്മാനം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ കൊല്ലത്ത് പിടിയില്‍. ചെറിയ തുക സമ്മനം അടിക്കുന്ന ലോട്ടറികളുടെ അവസാന നമ്പറുകള്‍ തിരുത്തിയാണ് ഇരുവരും തട്ടിപ്പ് നടത്തിയിരുന്നത്. ഈസ്റ്റ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊല്ലം തെക്കേവിള സ്വദേശി അന്‍സര്‍, വടക്കേവിള സ്വദേശി ഷാജഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിന്നക്കടയിലെ ചെറുകിട ലോട്ടറി കടക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.. മുന്‍പ് ഒരു കടയില്‍ നിന്നും മുന്‍പ് കൃത്രിമം നടത്തിയ വ്യാജലോട്ടറിയുമായി ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. വീണ്ടും അതേകടയിലെത്തി ടിക്കറ്റ് മാറ്റാന്‍ ശ്രമിച്ചതോടെയാണ് പൊലീസിനെ അറിയിക്കുന്നത്. അന്‍സറാണ് ആദ്യം പിടിയിലാകുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാജഹാന്റെ പങ്കും പൊലീസ് അറിയുന്നത്.

സമ്മാനാര്‍ഹമായ 1000, 500 രൂപ ടിക്കറ്റുകളുടെ അവസാന നമ്പറുകള്‍ തിരുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. പഴയ ലോട്ടറി ടിക്കറ്റുകളില്‍നിന്ന് അക്കങ്ങള്‍ വെട്ടിയെടുത്തും നമ്പര്‍ തിരുത്തിയും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാത്തവിധമാണ് ഇവര്‍ വ്യാജ ടിക്കറ്റുകള്‍ ഉണ്ടാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News