പ്രഥമ കെ മാധവന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം കനയ്യ കുമാറിന്; പുരസ്‌കാര സമര്‍പ്പണം ഈ മാസം 24 ന്

പ്രഥമ കെ മാധവന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം കനയ്യ കുമാറിന് ഈ മാസം 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. മലബാറിലെ കമ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളാണ് കെ മാധവന്‍. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പോരാളി എന്ന നിലയില്‍ രാജ്യം ശ്രദ്ധിച്ച നേതാവാണ് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കൂടിയായ കനയ്യ കുമാര്‍.

ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കാനം രാജേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.കെ മാധവന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്.

ജന്മി കുടുംബത്തില്‍ പിറന്ന കെ മാധവന്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കല്ലും മുള്ളും നിറഞ്ഞ പാത തെരഞ്ഞെടുക്കുകയായിരുന്നു.
പൊതുരംഗത്തേക്ക് പതിനാലാം വയസില്‍ എത്തിയ മാധവന്‍ ഉത്തര മലബാറിലെ കമ്യുണിസ്റ്റ്
കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളില്‍ ഒരാളാണ്. ഉപ്പുസത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.

പി കൃഷ്ണപിള്ള, കെ കേളപ്പന്‍, എ കെ ജി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കെ മാധവന്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകനായി.തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്യുണിസ്റ്റ് പാര്‍ട്ടിയിലെത്തി. പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് കമ്മറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. കയ്യൂര്‍ സംഭവത്തില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള കെ മാധവന്‍ പിന്നീട് സി പി ഐ യുടെ പ്രമുഖ
നേതാക്കളില്‍ ഒരാളായിരുന്നു.

പ്രായാധിക്യത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയം ഒഴിവാക്കിയെങ്കിലും മരിക്കും വരെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് നിന്നു. ഗാന്ധീയന്‍ കമ്യൂണിസ്റ്റ് എന്ന് കെ മാധവനെ വിശേഷിപ്പിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News