ആറ് മാസങ്ങള്‍ക്കിടയില്‍ ഒരു ഡസനോളം വര്‍ഗീയ കൊലപാതകങ്ങള്‍; കര്‍ണാടകന്‍ അതിര്‍ത്തി വര്‍ഗീയ ശക്തികളുടെ വിളഭൂമിയാകുന്നു

കേരളത്തോട് ചേര്‍ന്നുള്ള കര്‍ണ്ണാടകയുടെ തെക്കേ അറ്റത്തെ ജില്ലയായ ദക്ഷിണ കനറാ വര്‍ഗീയ ശക്തികളുടെ വിളഭൂമിയാകുന്നു. വര്‍ഗ്ഗിയ കൊലപാതകങ്ങള്‍ കൊണ്ട് കര്‍ണ്ണാടകയില്‍ ശ്രദ്ധാകേന്ദ്രമാണ് ഇപ്പോള്‍ ദക്ഷിണ കാനറ. ആറ് മാസത്തിനിടയില്‍ ഒരു ഡസനോളം വര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങള്‍ ഈ ജില്ലയില്‍ ഉണ്ടായതായാണ് കണക്ക്.

സമീപ ജില്ലകളായ ഉഡുപ്പി, ഉത്തര കാനറാ, കൊടക് എന്നിവിടങ്ങളിലും വര്‍ഗീയ സ്വഭാവമുള്ള സംഘര്‍ഷങ്ങള്‍ ഇടക്ക് ഉണ്ടാകുന്നുണ്ട്. കര്‍ണ്ണാടകയില്‍ സംഘപരിവാര്‍ ശക്തികളുടെ സ്വാധീനമേഖലയാണ് മാംഗളുരു ആസ്ഥാനമായ ദക്ഷിണ കനറാ ജില്ല. ആര്‍ എസ് എസ് രുപം കൊണ്ട കാലഘട്ടത്തില്‍ സംഘടനയുടെ ശാഖകള്‍ സജീവമായ മേഖലയാണ് ദക്ഷിണ കനറാ.

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായിരുന്നു അവിഭക്ത ഭക്ഷിണ കനറ. പലപേരിലുള്ള സംഘപരിവാര്‍ സംഘടകളും വിവിവിധ മുസ്ലീം തീവ്രവാദ സംഘടനകളും ശക്തമായതോടെ കോണ്‍ഗ്രസിന് പഴയ പ്രതാപം ഇപ്പോള്‍ ഇല്ല. ജനാര്‍ദ്ദന പൂജാരിയുടെ തട്ടകമായിരുന്ന മാംഗളുരു ബാബറിപളളി പൊളിച്ചതിന് ശേഷം ബിജെപിയുടെ കൈവശമാണ്.

2008 ല്‍ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് ഭൂരിഭാഗം നിയമസഭാ സീറ്റുകളും വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് ദക്ഷിണ കനറയില്‍ ബി ജെ പി ജയിച്ചത്. ഇതോടെ വര്‍ഗിയ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങി.
ഇതിനനുസരിച്ച് മുസ്ലീം തീവ്രവാദികളും രംഗത്തിറങ്ങിയതോടെ വര്‍ഗ്ഗിയ കൊലപാതകങ്ങളും അരങ്ങേറി തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News