‘ഗംഗയാടാ കൈയ്യടിക്കെടാ’; അവാര്‍ഡ് ദാനവേദിയില്‍ തുള്ളിച്ചാടി ഗംഗയും ബാലനും

അതിരറ്റ സന്തോഷത്തിലായിരുന്നു നടന്‍ വിനായകന്‍. സ്റ്റേജിലേക്ക് കയറുമ്പോള്‍ ജനം ആവേശത്തോടെയാണ് വിനായകനെ സ്വീകരിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനവേദിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങി വി നായകന്‍ മുഖ്യമന്ത്രിക്കും വിശിഷ്ടാതിഥികള്‍ക്കും മുന്നില്‍ വേദിയില്‍ അവാര്‍ഡ് ഫലകവും ശില്പവുമായി തുള്ളിച്ചാടുകയായിരുന്നു.

പച്ചയായ മനുഷ്യന്റെ ഭാവപ്രകടനങ്ങള്‍ കണ്ട് സദസ്സിള്ളേവരും ആര്‍ത്തുവിളിച്ചു. വേദിയില്‍ നിന്നും വി നായകന്‍ വേദി ചുറ്റി ഓടിയിറങ്ങുകയായിരുന്നു കാണികളിലേക്ക്.കമ്മട്ടിപ്പാടത്തിലെ ഗംഗയായി തകര്‍ത്തഭിയയിച്ചതിനാണ്
വിനായകനെ മികച്ച നടനായി തിരഞ്ഞെടുത്തത്.

ചിത്രത്തില്‍ തന്നെ ബാലനായി അഭിനയിച്ച മണികണ്ഠനെയും ജനം ആവേശത്തോടെയാണ് സ്വീകരിച്ചത്. വേദിയില്‍ കയറിയ ഉടനെ ‘കൈയടിക്കെടാ’ എന്ന കമ്മട്ടിപ്പാടത്തിലെ തകര്‍പ്പന്‍ ഡയലോഗ് ആംഗ്യത്തില്‍ കാണിക്കുകയും ചെയ്തു മണികണ്ഠന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here