
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്ന് നടിയും മുന്‍ എംപിയുമായ ജയപ്രദ. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പായ പ്രിയസഖിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയപ്രദ ഇക്കാര്യം പറയുന്നത്.
ആന്ധ്രയിലെ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കുറച്ച് കൂടി ദീര്‍ഘവീക്ഷണമുളള നേതാക്കളാണ് ഉള്ളത്. ബംഗാളുമായി സമാനതകളുണ്ട്. എന്നാല്‍ മമതാ ബാനര്‍ജിയെപ്പോലെ എടുത്തുചാടി പ്രവര്‍ത്തിക്കുന്നവരല്ല, കേരളത്തിലെ നേതാക്കളെന്നും ജയപ്രദ പറയുന്നു.
പെട്ടെന്നാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താകുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ലെന്നും ജയപ്രദ പറഞ്ഞു. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ജയപ്രദ വ്യക്തമാക്കി.
തനിക്ക് ആദരവ് ലഭിക്കുന്ന ഇടത്തെ നില്‍ക്കാന്‍ സാധിക്കൂ. അല്‍പ്പം സമയമെടുത്ത് തീരുമാനത്തിലെത്താം. 2019ലാണ് തെരഞ്ഞെടുപ്പ്. ഇനിയും ധാരാളം സമയമുണ്ടെന്നും ജയപ്രദ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here