ഒടുവില്‍ വര്‍ക്കി മാത്യുവിനെ കണ്ടെത്തി; 12 കോടിയുടെ സമ്മാനം പാക് സ്വദേശിക്കും വീതിച്ചു നല്‍കും

ഏറെ നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 കോടി സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്തിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ആദ്യമായാണ് ഭാഗ്യവാനെ തേടി ഇത്രയും നീണ്ട കാത്തിരിപ്പ്. ഒടുവില്‍ മാനേക്കുടി മാത്യു വര്‍ക്കി എന്ന ഭാഗ്യവാനെ കഴിഞ്ഞദിവസം കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ പോയതിനാലാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മാത്യുവിനെ ഫോണില്‍ ലഭിക്കാതിരുന്നത്. ഭാഗ്യവാനെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സമ്മാന തുക ചാരിറ്റി സംഘടനക്ക് നല്‍കാന്‍ ഒരുങ്ങുകയായിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാത്യു വര്‍ക്കിയുടെ ബന്ധുക്കള്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വിവരം കൈമാറുകയായിരുന്നു. ഇതോടെയാണ് ആ ഭാഗ്യവാന്‍ താനാണെന്ന് മാത്യു വര്‍ക്കി അറിയുന്നത്. ഈ മാസം 17ന് യുഎഇയില്‍ തിരിച്ചെത്തുന്ന മാത്യൂ സമ്മാനം കൈപ്പറ്റും.

കൂടെ താമസിക്കുന്ന കര്‍ണാടക സ്വദേശി സിറിള്‍ ഡിസില്‍വ, പാക്കിസ്ഥാന്‍ സ്വദേശി ദില്‍ മുറാദ് എന്നിവരുമായി ചേര്‍ന്നാണ് മാത്യൂ ടിക്കറ്റെടുത്തത്. തുക ഇവര്‍ക്കും വീതി നല്‍കാനാണ് മാത്യൂവിന്റെ തീരുമാനം.

വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് 024039 എന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News