‘ദിലീപേട്ടാ ഞാന്‍ കുടുങ്ങി..’ സുനിക്ക് ദിലീപുമായി ബന്ധപ്പെടാന്‍ സഹായം നല്‍കിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ദിലീപുമായി ഫോണ്‍ വഴി ബന്ധപ്പെടാന്‍ സഹായം നല്‍കിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അനീഷിനെ സസ്‌പെന്‍ഡ് ചെയ്തു. സുനിയെ അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബില്‍ എത്തിച്ചപ്പോഴാണ് ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയത്.

ഫോണില്‍ ദിലീപിനെ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് ദിലീപേട്ടാ കുടുങ്ങിയെന്ന് സുനി ശബ്ദസന്ദേശം അയയ്ക്കുകയായിരുന്നു. നാദിര്‍ഷയെ വിളിക്കാനും ഇയാള്‍ സഹായം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈലില്‍ നിന്ന് സുനി നാദിര്‍ഷയെ വിളിച്ചത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഈ വിവരം ധരിപ്പിച്ചിരുന്നു.

അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. അനീഷിന്റെ മാപ്പപേക്ഷ തള്ളിയാണ് വകുപ്പുതല നടപടി എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News