ആള്‍ദൈവത്തിന് ചീഫ് ജസ്റ്റിസ് ഡ്രൈവര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ഡ്രൈവറായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഈമാസം അഞ്ചിന് ഗുവഹത്തിയില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണ് രവി ശങ്കര്‍. ആള്‍ദൈവത്തെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ്

നേരിട്ടെത്തുകയായിരുന്നു. ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണുയരുന്നത്. . രവിശങ്കര്‍ സഞ്ചരിച്ച കാര്‍ സിംഗ് സ്വയം ഓടിക്കുകയും ചെയ്തതും വിമര്‍ശനത്തിന് ശക്തികൂട്ടുന്നു.

സമൂഹമാധ്യമങ്ങളില്‍ വിഷയം ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ബാര്‍ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി. രവിശങ്കറിനെ സ്വീകരിക്കുകവഴി ചീഫ് ജസ്റ്റിസ് ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിംഗിനെതിരെ പരാതിയുമായി സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു. ഒരു ആത്മീയ ആചാര്യനെ സ്വീകരിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ തന്നെ അപമാനിച്ചിരിക്കുകയാണ് സിംഗ് എന്നാണ് ആരോപണം ഉയരുന്നത്. രവിശങ്കറിനായി ചീഫ് ജസ്റ്റിസ് തന്റെ പദവിയുടെ മഹത്വം കളഞ്ഞുകുളിച്ചുവെന്ന വിമര്‍ശനവും ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News