യുഎസിനെ വിറപ്പിച്ച് ഇര്‍മ ; നഗരങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

മിയാമി: യുഎസിനെ വിറപ്പിച്ച് ഇര്‍മ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. സുരക്ഷിത കേന്ദ്രങ്ങള്‍ തേടി ജനങ്ങള്‍ നീങ്ങിയതോടെ മിയാമി, ഫോര്‍ട് ലോഡര്‍ഡെയ്ല്‍, ടാംപ എന്നിവിടങ്ങള്‍ വിജനമായി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. വെസ്റ്റ്‌സെന്‍ട്രല്‍ ഫ്‌ലോറിഡയിലാണ് ഇപ്പോള്‍ ഇര്‍മ വീശിയടിക്കുന്നത്.

തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍ ഫ്‌ലോറിഡ മുനമ്പിലേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു പ്രവചനം. വലിയ ദുരിതം സൃഷ്ടിച്ചാണ് ഇര്‍മ മുന്നേറുന്നത്. ഫ്‌ലോറിഡയില്‍ 40 ലക്ഷം ജനങ്ങള്‍ വൈദ്യുതി ഇല്ലാതെയാണ് കഴിയുന്നത്. മണിക്കൂറില്‍ 215 കിലോമീറ്ററാണ് ഇര്‍മ്മയുടെ വേഗത. തീരങ്ങളില്‍ അതിശക്തമായ കാറ്റ് തുടരുകയാണ്.

ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് 70 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായാണ് ഇതിനെ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here