മുല്ലപ്പെരിയാര്‍: കേരളത്തിനെതിരെ തമിഴ്‌നാടിന്റെ പരാതി; ദേശീയ സുരക്ഷാ സേനാംഗങ്ങള്‍ തേക്കടിയിലെത്തി

തേക്കടി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ പരിശോധനയ്ക്കായി ദേശീയ സുരക്ഷാ സേനാംഗങ്ങള്‍ തേക്കടിയിലെത്തി. ചെന്നൈയില്‍ നിന്ന് എത്തിയ സംഘം ബോട്ട് മാര്‍ഗം മുല്ലപ്പെരിയാറിലേക്ക് തിരിച്ചു.

അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേരളം നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, കൃത്യമായി ജോലികള്‍ ചെയ്യുന്നില്ലെന്ന് തമിഴ്നാട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പരിശോധന. സുരക്ഷാ പരിശോധന നാളെയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here