ഇത് താന്‍ട്രാ ഇളയദളപതി; അനിതയുടെ വീട് സന്ദര്‍ശിച്ച് വിജയ്

മെഡിക്കല്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥിനി അനിതയുടെ വീട് സന്ദര്‍ശിച്ച് ഇളയദളപതി വിജയ്. നീറ്റിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് വിജയ്‌യുടെ സന്ദര്‍ശനം. അനിതയുടെ സഹോദരന്‍ മണികണ്ഠനെ വിജയ് ആശ്വസിപ്പിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

നേരത്തെയും തമിഴ് സിനിമ സാഹത്യരംഗത്തുനിന്ന് നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി രജനീകാന്തും കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. നടനും സംഗീതസംവിധായകനുമായ ജി.വി പ്രകാശ്, സംവിധായകന്‍ പാ.രഞ്ജിത്ത് എന്നിവരും കുഴുമൂര്‍ ഗ്രാമത്തിലെ അനിതയുടെ വീട്ടില്‍ എത്തിയിരുന്നു. നടന്‍ സൂര്യ പ്രമുഖ തമിഴ് പത്രത്തില്‍ നീറ്റിനെതിരെ ലേഖനവുമെഴുതിയിരുന്നു.

പ്ലസ്ടുവില്‍ 98ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. 1200ല്‍ 1176 മാര്‍ക്കാണ് അനിത നേടിയത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News