അസീസിനെ പിന്തുണച്ച്, ചെന്നിത്തലയ്‌ക്കെതിരെ കെ മുരളീധരനും; പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് മുരളീധരന്‍; മുരളിക്ക് മോഹഭംഗമെന്ന് ജോസഫ് വാഴക്കന്‍

കൊല്ലം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്‍ രംഗത്ത്. പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരന്‍ തുറന്നടിച്ചു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും ആ ആഗ്രഹം ഉള്‍ക്കൊളളുന്ന ആളാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന അഭിപ്രായം അസീസ് മുന്നോട്ടുവച്ചത്. ഉമ്മന്‍ചാണ്ടിയെ പോലെ ഓടി നടന്നു പ്രവര്‍ത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നായിരുന്നു അസീസിന്റെ അഭിപ്രായം.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ലെന്നും അസീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെ.മുരളീധരന്റെ അഭിപ്രായപ്രകടനവും.
അതേസമയം, മുരളീധരന് മോഹഭംഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പീപ്പിള്‍ ടിവിയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാകാന്‍ മുരളി ആഗ്രഹിച്ചിരുന്നെന്നും ഓരോ സമയത്തും ഓരോന്നാണ് മുരളി പറയുന്നതെന്നും വാഴയ്ക്കന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News