ടൈംസ് നൗ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥതുകയുടെ അഞ്ചിരട്ടി; കണക്കുകള്‍ നിരത്തി എംബി രാജേഷ്

യാത്ര ഡിഎ-ബത്തയെ സംബന്ധിച്ച് ടൈംസ് നൗ ഉള്‍പെടെയുള്ള ദേശീയ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയെന്ന് എംബി രാജേഷ് എംപി. യഥാര്‍ത്ഥ തുകയുടെ അഞ്ചിരട്ടിയാണ് ടൈംസ് നൗ പ്രചരിപ്പിക്കുന്നതെന്ന് എംബി രാജേഷ് പറഞ്ഞു.

താന്‍ നടത്തിയതെല്ലാം ഔദ്യോഗിക യാത്രകളായിരുന്നു. 60% ടിക്കറ്റ് തുകയും ലഭിച്ചത് പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യക്കാണ്. ടൈംസ് നൗ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച പരസ്യവരുമാനം വെളിപ്പെടുത്തുമോയെന്നും എംപി ചോദിച്ചു.

ഫെയ്സ്ബുക്കിലൂടെയായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. വാര്‍ത്തയില്‍ പറയുന്ന കാലയളവിലെ എന്റെ യാത്രയുടെ വിശദാംശങ്ങള്‍ സൂക്ഷ്മപരിശോധന നടത്തുകയുണ്ടായി. ഞാന്‍ 3027628 (30.27ലക്ഷം) രൂപ യാത്രപ്പടി ഇനത്തില്‍ നേട്ടമുണ്ടാക്കി എന്നത് ശുദ്ധനുണയാണ്.

ഡി.എ. ഇനത്തില്‍ നിയമാനുസൃതം എനിക്ക് ലഭ്യമായത് 628446.75 രൂപ (6.28 ലക്ഷം)യാണെന്നിരിക്കെ അതിന്റെ തുക അഞ്ചിരട്ടിയാക്കി പെരുപ്പിച്ച് കാണിച്ചത് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനല്ലെങ്കില്‍ മറ്റെന്തിനാണ്

എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News