ഗുര്‍മീതിന് അമിത ലൈംഗികാസക്തി; രണ്ടാഴ്ചയിലേറെ ലൈംഗികത നിഷേധിക്കപ്പെട്ട ‘ദൈവം’ ഇപ്പോള്‍ അസ്വസ്ഥന്‍

ദില്ലി: പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. രണ്ടാഴ്ചയിലേറെയായി ലൈംഗിക ബന്ധം നിഷേധിക്കപ്പെട്ട ഗുര്‍മീത് ഇപ്പോള്‍ അസ്വസ്ഥനാണെന്നും അതിനുള്ള ചികിത്സ തുടങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

മാനസികരോഗ വിദഗ്ധന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘമാണ് കഴിഞ്ഞദിവസം റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ചത്. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും ലൈംഗിക ഉത്തേജന മരുന്നുകളും ഗുര്‍മീത് പതിവായി ഉപയോഗിച്ചിരുന്നതായി ദേരാ സച്ചയിലെ മുന്‍ അംഗമായിരുന്ന ഗുരുദാസ് സിങ്ങ് തൂര്‍ പറയുന്നു.

1988 വരെ ഗുര്‍മീത് സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും പീഡനക്കേസില്‍ സിബിഐയുടെ സാക്ഷിയായ ഗുരുദാസ് സിങ്ങ് തൂര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News