കണ്ണന്താനം മന്ത്രിയായതുകൊണ്ട് കേരളം മുഴുവന്‍ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് മാണി

കോട്ടയം: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളം മുഴുവന്‍ ബിജെപിയാകുമെന്ന് കരുതേണ്ടെന്ന് കെഎം മാണി. ബിജെപി നയവുമായി ഒത്തു പോകാന്‍ സാധിക്കില്ലെന്നും ബിജെപിക്ക് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ലെന്നും മാണി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പെട്രോള്‍ വില കൂടുതല്‍ പൊതുവിലക്കയറ്റം സൃഷ്ടിക്കുന്നു. ഇത് ഉല്പാദന മേഖലയെ ബാധിക്കുന്നു. ജിഎസ്ടി വന്നിട്ടും നികുതി പിരിവ് കൂടിയിട്ടില്ല. മാത്രമല്ല, നോട്ട് നിരോധനത്തില്‍ നിന്നും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ എടുത്തു ചാടി. കള്ളപ്പണം പൂര്‍ണ്ണമായി കണ്ടെത്താന്‍ കാര്യമായ ഫലം ഉണ്ടാകാത്തതിന്റെ ഉദാഹരണമാണ്. മോദിയുടെ അച്ചാ ദിന്‍ ഇതുവരെയായി കാണാന്‍ സാധിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.

എല്‍ഡിഎഫ് മദ്യനയം ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന് ഉതകുന്നതല്ല. സ്വാശ്രയം 11 ലക്ഷമെന്ന സുപ്രീംകോടതി തീരുമാനം ശരിയല്ലെന്നും മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News