
തിരുവനന്തപുരം: 75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി ഈടാക്കരുതെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം. വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കും. ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്നും ധനമന്ത്രി തിരുവനന്തപുരത്ത് ചേര്‍ന്ന ജിഎസ്ടി അവലോകന യോഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷം ഹോട്ടല്‍ വില ഉള്‍പ്പെടെ ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാനാണ് ധനമന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്. 75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി ഈടാക്കരുതെന്നും ധനമന്ത്രി വ്യക്തമാക്കി.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി ഒരാഴ്ചക്കുള്ളില്‍ രൂപീകരിക്കും. വിലകൂട്ടിയവര്‍ക്കെതിരായ നടപടിക്ക് ഈ സമിതിയാകും ശുപാര്‍ശ ചെയ്യുക. ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
ജിഎസ്ടിയ്ക്ക് മുന്‍പും ശേഷവുമുള്ള വില സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കും. ഇത് സംബന്ധിച്ചുള്ള പരാതി കേന്ദ്രസര്‍ക്കാരിന് നല്‍കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here