‘കങ്കണ എന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞത് നാലര വര്‍ഷം’; ലൈംഗികാരോപണത്തില്‍ നടി സെറീന വഹാബിന്റെ പ്രതികരണം

കൗമാരപ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. മലയാളികള്‍ക്ക് സുപരിചിതയായ നടി സെറീന വഹാബിന്റെ ഭര്‍ത്താവായ ആദിത്യ പഞ്ചോളിയാണ് കങ്കണയെ അന്ന് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഒരു ടെലിവിഷന്‍ ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവത്തിന് ശേഷം താന്‍ സെറീനയെ കണ്ട് സഹായമഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ കൈയ്യൊഴിയുകയായിരുന്നുവെന്നും കങ്കണ ആരോപിച്ചിരുന്നു. ഇപ്പോഴിതാ, സംഭവത്തില്‍ സെറീനയുടെ പ്രതികരണം വന്നിരിക്കുന്നു. നാലര വര്‍ഷത്തോളം തന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു കങ്കണയെന്നും പീഡനാരോപണം അടിസ്ഥാനരഹിതമാണെന്നും സെറീന പ്രതികരിച്ചു.

സെറീനയുടെ വാക്കുകള്‍: എന്റെ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്നു നാലര വര്‍ഷം കങ്കണ. അങ്ങനെയുള്ളൊരാളെ എങ്ങനെയാണ് ഞാന്‍ മകളെപ്പോലെ കാണുന്നത്? അസാധ്യം. എന്റെ ഭര്‍ത്താവ് പീഡിപ്പിച്ചതിനാല്‍ സഹായമഭ്യര്‍ഥിച്ച് എനിക്കരികില്‍ത്തന്നെ എത്തിയെന്നും പറയുന്നു അവര്‍. അതെങ്ങനെയാണ് സാധ്യമാവുക?

പക്ഷേ കങ്കണയെ ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് എന്നത് സത്യമാണ്. എന്റെ ഭര്‍ത്താവ് ആവശ്യപ്പെട്ടിട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് ഞാന്‍ അവരെ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. കങ്കണ കുറച്ചുകൂടി മാന്യമായി സംസാരിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇതില്‍ മിണ്ടില്ലായിരുന്നു. ഒരു ആരോപണത്തോടും എനിയ്ക്ക് പ്രതികരിക്കാനില്ല. ആദിത്യ ഒരു മോശം മനുഷ്യനാണെങ്കില്‍ എന്തിനാണ് അവര്‍ അദ്ദേഹത്തിനൊപ്പം കഴിഞ്ഞത്?


സെറീനയുടെ ഈ പ്രതികരണത്തോട് കങ്കണ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സഹോദരി രംഗോളി സെറീനയ്‌ക്കെതിരെ രംഗത്തെത്തി. ആദിത്യ പഞ്ചോളിയുമായി കങ്കണ പരിചയത്തിലാകുന്നത് 2005ലാണെന്നും 2007ല്‍ അദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും രംഗോളി പറഞ്ഞു. പിന്നെങ്ങനെ സെറീന പറയുന്നതുപോലെ നാലര വര്‍ഷം അവര്‍ ഒരുമിച്ച് കഴിഞ്ഞെന്ന് രംഗോളി ചോദിക്കുന്നു. പഞ്ചോളിയുടെ ലൈംഗികചൂഷണത്തിന് സെറീനയും കൂട്ടുനില്‍ക്കുകയായിരുന്നെന്നും രംഗോളി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News