മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്താല്‍ പണിമുടക്ക്; ഭീഷണിയുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മുരുകന്‍ സംഭവത്തില്‍ പണിമുടക്കിന് നോട്ടീസ് നല്‍കി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. മരുകന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി ഡോക്ടറും പി.ജി വിദ്യാര്‍ത്ഥിയും അറിഞ്ഞുകൊണ്ട് ഒരു തെറ്റും വീഴ്ചയും വരുത്തിയിട്ടില്ലെന്ന് KGMCTA പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിനാല്‍ അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കും. അത് രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണം കുറയ്ക്കാന്‍ ഇടയാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ അറസ്റ്റിലേക്ക് കടന്നാല്‍ പണിമുടക്ക് സമരം ആരംഭിക്കുമെന്നാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴസ് അസോസിയേഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നോട്ടീസില്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News