
തൃശൂര്‍: തൃശൂര്‍ എരവിമംഗലം മേളത്തറവാട്ടിലെ ഇളമുറക്കാരനും പാരമ്പര്യം കൈവിടാതെ എണ്ണം പറഞ്ഞ വേദികളില്‍ തലമുതിര്‍ന്ന മേളകലാകാരന്‍മാര്‍ക്ക് മുന്നില്‍ താരമാവുകയാണ്. ചെണ്ട, ഇടയ്ക്ക കലാകാരന്‍ വിനോദിന്റെ മകനും, തിമില വിദഗ്ധന്‍ കുമാരപുരം ബാലകൃഷ്ണമാരാരുടെ പൗത്രനുമായ അനുരാഗ് എന്ന ഒന്‍പതുകാരന്‍ ആളത്ര നിസ്സാരക്കാരനല്ല. തായമ്പകയില്‍ അരങ്ങേറ്റം കുറിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപത്തിയഞ്ച് വേദികളിലാണ് അനുരാഗ് മേളമൊരുക്കിയത്.
മട്ടന്നൂര്‍ ശിവരാമന്റെയും ശ്രീരാജിന്റെയും ശിഷ്യനായി മേളമഭ്യസിച്ച അനുരാഗ് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിലാണ് അറങ്ങേറ്റം കുറിച്ചത്. മേള പ്രമാണിമാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ചെറുശേരി കുട്ടന്‍ മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തുടങ്ങിയ കൊട്ടിക്കയറലിന് പിന്നെ നല്ല ഒഴുക്കാണുണ്ടായത്.
കേരളത്തിനകത്തും പുറത്തുമായി പിന്നെ ഇരുപത്തിയഞ്ച് വേദികളിലാണ് ഈ ഒന്‍പത് വയസ്സുകാരന്‍ താളക്കൊഴുപ്പ് പകര്‍ന്നത്. അഷ്ടമി രോഹിണി ദിവസം തിരുവമ്പാടി കണ്ണനു മുന്നിലും അനുരാഗ് തായമ്പക അവതരിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here