‘എന്‍ഡിഎയിലെത്തുന്ന അവസാനത്തെ ആളായിരിക്കും താന്നെന്ന് ശരത്പ‍വാര്‍’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിവസേന മുഖപത്രം

ദില്ലി:  ബിജെപിയുടെ സഖ്യകക്ഷിയാകാന്‍ എന്‍സിപിക്ക് നരേന്ദ്രമോദി കേന്ദ്രമന്ത്രി പദം വാഗ്ദാനം ചെയ്‌തെന്ന് രാജ്യസഭ എം.പിയുടെ വെളിപ്പെടുത്തല്‍. ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലയെ കേന്ദ്രമന്ത്രിയാക്കാമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാഗ്ദാനം. ശിവസേനയുടെ രാജ്യസഭ എം.പി സജ്ഞയ് റൗത്താണ് സേനയുടെ മുഖപത്രമായ സാമനയിലെഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ശരദ്പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍സിപി, എന്‍ഡിയിലെത്തണം എന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി ശരദ്പവാറിന്റെ മകള്‍ സുപ്രിയ സുലയ്ക്ക് കേന്ദ്രമന്ത്രി പദമായിരുന്നു വാഗ്ദാനം. എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ശിവസേനയുടെ രാജ്യസഭാ എം.പി.യും മുതിര്‍ന്ന നേതാവുമായ സജ്ഞയ് റൗത്താണ് ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം പറയുന്നത്. നരേന്ദ്രമോദിയും ശരദ്പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മകളും ലോക്‌സഭാ എം.പിയുമായി സുപ്രിയ സുലയും പങ്കെടുത്തു.

വാഗ്ദാനം നിരസിച്ച ശരദ്പവാര്‍ , എന്‍ഡിഎയിലെത്തുന്ന അവസാനത്തെ ആളായിരിക്കും താന്നെന്ന് അറിയിച്ചു. കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ ശരദ്പവാര്‍ തന്നെയാണ് പറഞ്ഞതെന്നും സജ്ഞയ് റൗത്ത് വ്യക്തമാക്കി.എന്നാല്‍ സംഭവം വിവാദമായതോടെ അച്ഛനുമൊത്ത് നരേന്ദ്രമോദിയെ കണ്ടിട്ടില്ലെന്ന് സുപ്രിയ പറഞ്ഞു. ശരദ്പവാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here