
തിരുവനന്തപുരം: ‘ക്ഷണിക്കാത്ത സദ്യ ഉണ്ണുക’ എന്ന മൂന്ന് വാക്കുളള പ്രയോഗത്തിന് പകരം ‘കുമ്മനടിക്കുക’ എന്ന വാക്കിന്റെ സൃഷ്ടാവാണ് കുമ്മനം രാജശേഖരന്‍. ഇപ്പോള്‍ ഇതാ കുമ്മനം ഒരിക്കല്‍ കൂടി കുമ്മനടിച്ചിരിക്കുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനം മരണവീട് പോലെ ശോകമൂകമായിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തനത്തിനായി വിവാഹജീവിതം വരെ ഉപേക്ഷിച്ച് തീവ്രഹിന്ദുത്വയുടെ പ്രതീകമായി മാറിയിട്ടും മോദിക്കും അമിത്ഷാക്കും മന്ത്രി പദത്തിലേയ്ക്ക് കുമ്മനം അയോഗ്യനാണ്.
പ്രിയം അധികാരത്തിന്റെ അപ്പകഷ്ണത്തിനായി ഇന്നലെ പാര്‍ട്ടിയിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തോടാണ്. കുമ്മനത്തിന്റേയും കേരളത്തിലെ ബിജെപി നേതാക്കളുടേയും അതൃപ്തി ചര്‍ച്ചാ വിഷയമായപ്പോഴാണ് ഗത്യന്തമില്ലാതെ ബിജെപി നേതാക്കള്‍ സ്വീകരണമൊരുക്കിയത്.
കണ്ണന്താനത്തിന്റെ ജന്മനാടായ മണിമലയിലേതായിരുന്നു ഏറ്റവും വലിയ സ്വീകരണം. വമ്പന്‍ മാല സ്വീകരിക്കാനായി കണ്ണന്താനത്തെ ക്ഷണിച്ചപ്പോള്‍ കുമ്മനവും ചാടിവീണു. അങ്ങനെ കുമ്മനടിക്കുക എന്നത് ഒരു പ്രയോഗം മാത്രമല്ല, യാഥാര്‍ത്ഥ്യം തന്നെയാണെന്ന് തെളിയിച്ചിരിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here