വീണ്ടും അക്ഷരവിരോധികളുടെ കൊലവിളി; പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നാക്ക് അരിയുമെന്ന് കാഞ്ച ഐലയ്യക്ക് ഭീഷണി; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആര്യ വൈശ്യ സംഘമെന്ന് കാഞ്ച

ദില്ലി: എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്ക് വധ ഭീഷണി. ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് ഹൈദരാബാദ് ഓസ്മാനിയ സര്‍വ്വകലാശാല പൊലീസ് സ്‌റ്റേഷനില്‍ കാഞ്ച പരാതി നല്‍കി. തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കാഞ്ച പരാതിയില്‍ പറയുന്നുണ്ട്. സാമാജിക സ്മഗളുരു കോളത്തൊള്ളു ( വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന തന്റെ പുസ്തകമാണ് ഭീഷണിക്ക് കാരണമായിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

പുസ്തകം പിന്‍വലിക്കണമെന്ന് നേരത്തെ ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഫോണ്‍ ഭീഷണികള്‍ തുടങ്ങുകയായിരുന്നു. പുസ്തകം പിന്‍വലിക്കണമെന്നും പുസ്തകത്തിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും പറഞ്ഞ് വൈശ്യ അസോസിയേഷന്‍ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News