
ദില്ലി: ദില്ലിയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സിബിഐ അന്വേഷണം തേടി സുപ്രീംകോടതി ഹരിയാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
റയാന്‍ സ്‌കൂളിള്‍ കൊല്ലപ്പെട്ട ഏഴ് വയസുകാരന്റെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക തള്ളികളഞ്ഞില്ല. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ച് വിശദീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. റയാന്‍ സ്‌കൂളിലെ കൊലപാതകത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ ഹരിയാന സര്‍ക്കാരിനും സിബിഐയ്ക്കും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചു. നിലവിലെ പോലീസ് അന്വേഷണത്തില്‍ നിരവധി വീഴ്ച്ചകളുണ്ടെന്ന് കുട്ടിയുടെ പിതാവ് ചൂണ്ടികാട്ടി.കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടില്ല. കൈയ്യില്‍ കത്തിയുമായി കൊലപാതകിയെന്ന് സംശയിക്കുന്ന ബസ് കണ്ടക്ടര്‍ എത്തിയത് സംശയകരമാണ്.
കൊലപാതകം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടികാണിക്കുന്നത്. ഇക്കാര്യത്തിലൊക്കെ വ്യക്തത വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊന്ന നിലയില്‍ സ്‌കൂളിലെ ബാത്ത് റൂമില്‍ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here