ആദായനികുതി വകുപ്പ് പിടിമുറുക്കുന്നു; അനധികൃതമായി സ്വത്ത് സമ്പാദിച്ച എംപി മാരും എംഎല്‍എമാരും കുടുങ്ങും

ദില്ലി:എംപി മാരുടെയും എംഎൽഎ മാരുടെയും അനധികൃത സ്വത്ത് കണ്ടെത്താൻ ഒരുങ്ങി സെൻട്രൽ ആദായനികുതി വകുപ്പ് രംഗത്ത്. രാജ്യത്തെ ഏഴ് ലോക് സഭ എംപിമാരുടെയും 98 എംഎൽഎമാരുടെയും സ്വത്തിലാണു വൻതോതിൽ വർധനയുണ്ടായതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ഇക്കാര്യം അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

എന്നാൽ ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകളും ഇവർ ഏതു പാർട്ടിക്കാരാണെന്നതും പുറത്തിവിട്ടിട്ടില്ല. സ്വത്തിൽ വർധനവുണ്ടായ എംപിമാരുടെയും എംഎൽഎമാരുടെയും പേരുകൾ മുദ്രവച്ച കവറിൽ ചൊവ്വാഴ്ച ആദായനികുതി വകുപ്പ് സുപ്രീം കോടതിക്കു കൈമാറും. പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് പട്ടിക തയാറാക്കിയത്. എംഎൽഎമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വർധന.

ഇവരെക്കൂടാതെ ഒൻപത് ലോക്സഭാ എംപിമാർ, 11 രാജ്യസഭാ എംപിമാർ, 42 എംഎൽഎമാർ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു.

ലക്നൗവിലെ ലോക് പ്രഹരി എന്ന എൻജിഒയുടെ പരാതിയെത്തുടർന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്. രാജ്യത്ത് 26 ലോക്സഭ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 257 എംഎൽഎമാരുടെയും സ്വത്ത്, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞതിനേക്കാൾ വലിയതോതിൽ വർധിച്ചെന്നായിരുന്നു ഇവരുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here