ഹൃത്വിക്കിനൊപ്പം സോനം കപുറും; പാക്കിസ്ഥാനി കല്യാണത്തിലും മിന്നിതിളങ്ങിയത് ഇന്ത്യന്‍ സൗന്ദര്യം

പാകിസ്താനിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾക്കൊപ്പം വിവാഹ സൽക്കാരം കൊ‍ഴുപ്പിച്ച് ബോളിവുഡ് താരങ്ങൾ. പാകിസ്താനിൽ വേരുകളുള്ള ലണ്ടൻ ബിസിനസുകാരൻ അനീൽ മുസ്സാറത്തിൻ്റെ മകളുടെ വിവാഹ സത്കാരത്തിനാണ് താരങ്ങളുടെ വൻനിര അണിനിരന്നത്.

തിളങ്ങാൻ ഒരവസരം കിട്ടിയാൽ എവിടെയും വെട്ടിത്തിളങ്ങും ബോളിവുഡ് താരങ്ങൾ. ലണ്ടനിലെ ഒരു വിവാഹസത്കാരം അങ്ങിനെ ഒരു സ്റ്റാർ ഷോ തന്നെയാക്കി മാറ്റി ബോളിവുഡിന്റെ സ്വന്തം താരനിര.

ഹൃത്വിക് റോഷൻ, കരൺ ജോഹര്‍, റൺവീര്‍ സിംഗ്, സോനം കപൂര്‍, അനിൽ കപൂര്‍, സുനിൽ ഷെട്ടി തുടങ്ങിയവരാണ് അനീൽ മുസ്സാറത്തിൻ്റെ മകൾ അനൂഷ മുസ്സാറത്തിൻറെയും എഡ്മഡ് കിസ്നീറിൻ്റെയും വിവാഹത്തിനെത്തിത്.

നാൽപത് ലക്ഷം ഡോളറാണ് വിവാഹ സൽക്കാരത്തിനായി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. ലണ്ടനിലെ ഡോര്‍ചെസ്റ്റര്‍ ഹോട്ടലിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News