
ലാപ്ടോപ്പിലും ഐപാഡിലും എഴുതി ശീലിച്ച ക്ലാസ് മുറികളിൽ നിന്ന് കേംബ്രിംഡ്ജിലെ കുട്ടികളെ പരീക്ഷയ്ക്ക് പേപ്പർ കൊടുത്തിരുത്തിയപ്പോൾ അധ്യാപകർ അക്ഷരാർത്ഥത്തിൽ പെട്ടു.
ശീലമില്ലാത്ത കാര്യമാണ് പിള്ളേർ ചെയ്തത്. അധ്യാപകർക്ക് എന്തെങ്കിലും മനസ്സിലാകണ്ടേ, ലാപ് ടോപ്പിലും ഐപാഡിലും നോട്ട് കുറിക്കുന്ന കുട്ടികൾ പേനയും പേപ്പറും ഉപയോഗിക്കാറില്ല. പിന്നെ പേപ്പറിൽ എഴുതിപ്പിച്ചാൽ ഏതു ഭാഷ എന്ത് എഴുത്ത് എന്ന അവസ്ഥയിലായി.
800വർഷത്തെ പാരമ്പര്യം പുതിയകാലത്തിനായി വഴിമാറ്റാനൊരുങ്ങുകയാണ് കേംബ്രിജിലെ അധ്യാപകർ.വിദ്യാർത്ഥികളുടെ അഭിപ്രായംകൂടി ഉടൻ ആരാഞ്ഞ് അടുത്ത് വരുന്ന പരീക്ഷകളും ഇനി ലാപ്പിലും ഐപാഡിലും ആക്കാനാണ് തീരുമാനം. അക്ഷരങ്ങളും എഴുത്തും ഇനി ഗൃഹാതുരമായ ഓർമ്മയലേക്ക്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here