ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷനേതാവാക്കണം; മുരളീധരന് സതീശന്‍റെ മറുപടി

കോ‍ഴിക്കോട്: കെ മുരളീധരനെ തള്ളി വി.ഡി.സതീശൻ. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴച്ച് അപമാനിക്കരുതെന്ന് വി. ഡി സതീശൻ. പ്രതിപക്ഷ നേതൃമറ്റം പരിഗണനയിലില്ലെന്നും സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തല ആകാശത്ത് നിന്ന് പൊട്ടി വീണ ആളല്ലെന്നും അനാവശ്യ ചർച്ചകളുണ്ടാക്കി കോൺഗ്രസിനെ കുഴപ്പത്തിലാക്കരുതെന്നും വി ഡി സതീശൻ കോഴിക്കോട്ട് പറഞ്ഞു.

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്നായിരുന്നു നേരത്തെ കെ.മുരളീധരൻ എംഎൽഎ അഭിപ്രായപ്പെട്ടത്. ഉമ്മൻ ചാണ്ടി നേതൃനിരയില്‍ സജീവമാകണമെന്നതാണ് സാധാരണക്കാരായ പാർട്ടി പ്രവര്‍ത്തകരുടെ വികാരമെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News