ഇര്‍മ കൊടുങ്കാറ്റിന്‍റെ ഭീകരതയുടെ നേര്‍ സാക്ഷ്യം; കടല്‍ വറ്റി കരയായി; വീഡിയോ

ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശനഷ്ടം വിതച്ച് ഇര്‍മ ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവത്തിൽ പലയിടങ്ങളിലും സമുദ്രം പൂര്‍ണമായും ഇല്ലാതായി അതേസമയം ചിലയിടങ്ങളില്‍ സമുദ്രനിരപ്പ് പതിനേഴ് അടിയോളം ഉയര്‍ന്നു. . കടല്‍ ഉള്‍വലിഞ്ഞതോടെ മരുഭൂമിക്ക് സമാനമായി മാറിയ കടല്‍പ്രദേശങ്ങളുടെ ചിത്രങ്ങും ദൃശ്യങ്ങളും പുറത്തു വന്നു.

ബഹമാസ് ഫ്‌ളോറിഡ എന്നിവടങ്ങളിലെ കടല്‍ഭാഗത്തെയാണ് ഇര്‍മ അപ്രത്യക്ഷമാക്കിയത്. പലയിടങ്ങളിലും സമുദ്ര തീരങ്ങളില്‍ നിന്നും പൂര്‍ണമായും പിന്‍വലിഞ്ഞ നിലയിലാണുള്ളത്. ബഹമാസിനു പുറമേ ഫ്‌ളോറിഡയിലും സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘നെഗറ്റീവ് സര്‍ജ്’ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഫ്‌ളോറിഡയുടെ തീരത്തെത്തിയ ഇര്‍മയുടെ പ്രഹരമേറ്റ് തകര്‍ന്നടിഞ്ഞിരിക്കുകയാണ് നഗരം. ഈ നൂറ്റാണ്ട്കണ്ട ഏറ്റവും വലിയ കനത്ത നാശനഷ്ടത്തിനാണ് ഇര്‍മ വഴിയൊരുക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഫ്‌ളോറിഡയ്ക്ക് പിന്നാലെ മിയാമിയിലും കനത്ത ദുരിതമാണ് ഇര്‍മ വിതയ്ക്കുന്നത്. ലക്ഷക്കണക്കിന് പേരെയാണ് ഫ്‌ളോറിഡയില്‍ നിന്നും മിയാമിയില്‍ നിന്നും ഒഴിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here