
ആഗോളതലത്തില്‍ തന്നെ വലിയ ഭീഷണിയാണ് ക്‌സാഫെകോപ്പി ട്രോജന്‍ എന്ന മാള്‍വെയര്‍ വൈറസ് ഉയര്‍ത്തുന്നത്. ഇത് ഇന്ത്യയിലും വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കൈ. മൊബൈല്‍ ഉപയോക്താക്കളില്‍ നിന്ന് പണം കവരുകയാണ് ക്‌സാഫെകോപ്പി ട്രോജന്‍ എന്ന മാല്‍വെയറിന്റെ ലക്ഷ്യം.
മൊബൈലില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കവര്‍ന്നെടുത്താണ് ക്‌സാഫെകോപ്പി ട്രോജന്‍ മാള്‍വെയര്‍ പണം തട്ടിയെടുക്കുന്നത്. ക്‌സാഫെകോപ്പി ട്രോജനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നാണ് കാസ്പര്‍സ്‌കൈ അറിയിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here