കൊലവിളി പ്രസംഗം നടത്തുന്ന ശശികലയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; സാംസ്കാരിക പ്രവര്‍ത്തകര്‍ ശശികലയുടെ കോലം കത്തിച്ചു

കോ‍ഴിക്കോട്: കെ പി ശശികലയുടെ കൊലവിളി പ്രസംഗത്തിനെതിരെ കോഴിക്കോട്ട് പ്രതിഷേധവുമായി സാംസ്‌ക്കാരിക കൂട്ടായ്മ. ശശികലയുടെ കോലം കത്തിച്ചാണ് കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഫാസിസത്തിനെതിരെ തെരുവ് നാടകവും അരങ്ങേറി

വധഭീഷണി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് നാടെങ്ങും ഉയരുന്നത്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ സാസ്‌ക്കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടേയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ് നടന്നു. ശശികലയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം
പ്രതിഷേധ കൂട്ടായ്മ ഡോക്ടര്‍ പി കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയ്ക്ക മുന്നോടിയായി മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പ രചനയും സംവിധാനം നിര്‍വ്വഹിച്ച ഏകാംഗനാടകം ആട്ടക്കളം അരങ്ങേറി. ജീവിതം വഴിമുട്ടുന്ന സമകാലീന ഇന്ത്യന്‍ ജീവിതമാണ് നാടകത്തിന്റെ പ്രമേയം. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും നാടകത്തില്‍ വിഷയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News