മുല്ലപ്പെരിയാര്‍: അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാന്‍ പ്രദേശത്ത് കൂടുതല്‍ വെളിച്ചം സജ്ജീകരിക്കണമെന്ന് കേന്ദ്ര സംഘം; പരിശോധന ഇന്നും തുടരും

ദേശീയ സുരക്ഷാ സേന അസിസ്റ്റന്റ് കമ്മീഷണര്‍ അനൂപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. ചെന്നൈയില്‍നിന്ന് തേക്കടിയിലെത്തിയ കേന്ദ്ര സംഘം, ബോട്ടില്‍ സഞ്ചരിച്ചാണ് അണക്കെട്ട് പരിശോധിക്കുന്നത്.

അണക്കെട്ട് മേഖലയില്‍ കൂടുതല്‍ വെളിച്ചം ഒരുക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയ്ക്ക് ശേഷം പ്രധാനമായും കേന്ദ്ര സംഘം ആവശ്യപ്പെട്ടത്. കൂടാതെ സുരക്ഷാ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ക്യാബിനുകള്‍ സ്ഥാപിക്കണമെന്നും കേന്ദ്ര സംഘം കേരളത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ കാട്ടാന ശല്യം രൂക്ഷമായ ഇടത്ത് ക്യാബിനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥാപിച്ച ഉപകരണങ്ങളില്‍ ചിലത് കേടായിട്ടുള്ള കാര്യം കേരളത്തിന്റെ ഉദ്യോഗസ്ഥര്‍, സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുത്തി. 50 വര്‍ഷം പഴക്കമുള്ള അണക്കെട്ടുകള്‍, വര്‍ഷത്തിതൊരിക്കല്‍ എന്‍ എസ് ജിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പ്വരുത്തണമെന്നതിനാലാണ് ഇപ്പോള്‍ കേന്ദ്ര സംഘം അണക്കെട്ട് സന്ദര്‍ശിക്കുന്നത്.

കേരള- തമിഴ്നാട് സ്ംസ്ഥാനങ്ങള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മറ്റ് അണക്കെട്ടുകളെ അപേക്ഷി ച്ച് ഏറെ ഘൗരവത്തോടെയാണ് കേന്ദ്ര സംഘ്ത്തിന്റെ പരിശോധന. കേരള ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോര്‍ജ് ഡാനിയെലിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്.

അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 123 പൊലീസ് ഉദ്യോഗസ്ഥരെയാണ് കേരളം നിയോഗിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here