സുധീരനും ടി സിദ്ദിഖും കോണ്‍ഗ്രസ് വേദിയില്‍ ഏറ്റുമുട്ടി; പണാധിപത്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ് പോകരുതെന്ന് സുധീരന്‍

കോഴിക്കോട്: പി വി അന്‍വറിന്റെ പാര്‍ക്ക് വിഷയത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഏറ്റുമുട്ടി മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖും. പാര്‍ക്കിന് അനുകൂല നിലപാട് സ്വീകരിച്ച മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന് വി എം സുധീരന്‍.

പാര്‍ക്കിന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കും മുമ്പ് ഡിസിസി യുമായി ബന്ധപ്പെടാനുളള മര്യാദ കെ പി സി സി കാണിക്കേണ്ടിയിരുന്നു എന്ന് തിരിച്ചടിച്ച് ടി സിദ്ദിഖ്. കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എ യുമായിരുന്ന എന്‍ പി മൊയ്തീന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിനിടെയാണ് പി വി അന്‍വറിന്റെ പാര്‍ക്കുമായി ബന്ധപ്പെട്ട വിഷയം വി എം സുധീരന്‍ ഉന്നയിച്ചത്.

പണാധിപത്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ് പോകരുതെന്നും മണ്ഡലം കമ്മിറ്റി നിലപാട് പാര്‍ട്ടിയെ നാണം കെടുത്തിയെന്നും വി എം സുധീരന്‍ പറഞ്ഞു. സുധീരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഡി സി സി പ്രസിഡണ്ട് ടി സിദ്ദിഖ് പിന്നാലെയെത്തി. പാര്‍ക്കിന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് ഡി സി സി യുമായി ബന്ധപ്പെടാനുള്ള മര്യാദ കെ പി സി സി കാണിക്കേണ്ടിയിരുന്നുവെന്ന് ടി സിദ്ദിഖ് തിരിച്ചടിച്ചു.

പാര്‍ക്കിന് അനൂകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ്മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമായിരുന്നു എന്ന് പിന്നീട് വി എം സുധീരന്‍ നടപടി സ്വീകരിച്ചാല്‍ കൂടരഞ്ഞിയില്‍ പാര്‍ട്ടിയുണ്ടാവില്ലെന്നായിരുന്നു ഇതിന് ടി സിദ്ദിഖിന്റെ മറുപടി രണ്ട് പേരുടേയും അഭിപ്രായ പ്രകടനങ്ങളെ സദസ്സിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here