
വൈകാരിക വിഷമം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി മൊബൈല്‍ ആപ്പ്. സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനുമായി മുബൈയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയിലെ ജൂനോക്ലിനിക്കിലെ മന:ശാസ്ത്ര വിദഗ്ധനായ ഡോ.മിലന്‍ ബാലകൃഷ്ണനും സംഘവുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്.
ആത്മഹത്യ തടയുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയാണ് ആപ്പിന്റെ ലക്ഷ്യം.അമ്പത് ആത്മഹത്യ പ്രതിരോധ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെട്ടതാണ് മൊബൈല്‍ ആപ്പ്.
ആത്മഹത്യ എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പെ നൂറ് തവണ അവരെ കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ് മൊബൈല്‍ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്ന് മൊബൈല്‍ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here