
ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ സ്വത്ത് പിടിച്ചെടുത്തു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിന്റെ 165 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഡല്‍ഹിയിലും ബിഹാറിലുമുള്ള ഒരു ഡസനോളം സ്വത്തുവകകളാണ് പിടിച്ചെടുത്തത്.
കുടുംബത്തിന്റെ പല നഗരങ്ങളിലായുള്ള ആസ്തികളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നു.
ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെയും മകളും എംപിയുമായ മിരസാ ഭാരതിയുടെയും സ്വത്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ലാലുവിന്റെ കുടുബത്തിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞതെന്ന് ആരോപണം ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here