റോഡില്‍ കുഴിയുണ്ടോ? ഈ നമ്പറിലേക്ക് വിളിക്കൂ; പരിഹാരമുണ്ട്

റോഡുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ഇനി വേവലാതിപ്പെടെടേണ്ട ആവശ്യമില്ല.ഇനി റോഡുകളെപ്പറ്റി പരാതിപറയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തന്നെ നേരിട്ടുവിളിക്കാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യും.

മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രിയെക്കിട്ടും. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതരമുതല്‍ രാത്രി ഏഴരവരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാവുന്നതാണ്.

പരാതി സ്വീകരിച്ചാല്‍ വിളിച്ചയാളിന്റെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കും. പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യുക്യുട്ടീവ് എന്‍ജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ നല്‍കും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News