
കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ‘അവള്‍ക്കൊപ്പം’ എന്ന ക്യാമ്പയിന്‍ ഏറ്റെടുത്ത് ട്രോള്‍ ഗ്രൂപ്പായ ഐസിയുവും. കവര്‍ ഫോട്ടോയില്‍ തങ്ങളുടെ ലോഗോയ്‌ക്കൊപ്പം അവള്‍ക്കൊപ്പം എന്ന വാചകം എഴുതിച്ചേര്‍ത്താണ് ഐസിയു നടിയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ താന്‍ അവതരിപ്പിച്ച നൃത്തത്തില്‍ റിമ കല്ലിങ്കല്‍ ‘അവള്‍ക്കൊപ്പം’ എന്നകാമ്പയിന് തുടക്കമിട്ടിരുന്നു. തുടര്‍ന്ന് ആഷിക് അബു, ദീദി ദാമോദരന്‍ തുടങ്ങി പലരും അവള്‍ക്കൊപ്പം കാമ്പയിനില്‍ പങ്കെടുത്തിരുന്നു.
കവര്‍ഫോട്ടോ അവള്‍ക്കൊപ്പം എന്ന് മാറ്റിയതിന് പിന്നാലെ വിമര്‍ശനങ്ങളുമായെത്തിവര്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് ഐ.സി.യു അധികൃതര്‍. ‘നാളെ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാല്‍ അവനൊപ്പം എന്ന് മാറ്റിപറയുന്നത് വരെ അവള്‍ക്കൊപ്പം’ എന്നും, ‘അവള്‍ക്കൊപ്പമെത്താന്‍ ഇത്രയും സമയം വേണ്ടി വന്നു അല്ലേ’ എന്നുമൊക്കെ കമന്റിട്ടു കളിയാക്കിയ വിരുതന്മാര്‍ക്ക് ‘എപ്പൊഴും അവള്‍ക്കൊപ്പം തന്നെയാണ്’ എന്നും അവള്‍ക്കൊപ്പമാണ് എന്നാണ് മറുപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here