കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി

വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താന്‍ തയാറാണെന്ന് രാഹുല്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം അപകടമാണെന്നും രാഹുല്‍ പറഞ്ഞു. കലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News