‘പോരാട്ടങ്ങള്‍ക്ക് സഖാവ് പുഷ്പന്‍ എന്നും കരുത്ത്’; പുഷ്പനെ കണ്ട് ലാല്‍സലാം പറഞ്ഞ് നടന്‍ മണികണ്ഠന്‍

കണ്ണൂര്‍: തലശേരിയിലെത്തിയ നടന്‍ മണികണ്ഠന്‍ ആചാരി, സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങും മുന്‍പ് എത്തിയത് സഖാവ് പുഷ്പന്റെ വീട്ടില്‍. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് തൊട്ടു മുന്‍പ് പ്രത്യേക സമയം കണ്ടെത്തിയാണ് മണികണ്ഠന്‍ പുഷ്പന്റെ വീട്ടിലെത്തിയത്. അല്‍പം നേരത്തെ കുശലം പറച്ചിലിന് ശേഷം മണികണ്ഠന്‍ അവാര്‍ഡ്ദാന വേദിയിലേക്ക് പോയി.

പുതിയ കാലത്തിന്റെ പോരാട്ടങ്ങള്‍ക്ക് സഖാവ് പുഷ്പ്പന്‍ എന്നും കരുത്താണെന്ന് മണികണ്ഠന്‍ അഭിപ്രായപ്പെട്ടു. ആദ്യം അഭിനയിച്ച സിനിമയില്‍ അവാര്‍ഡ് ലഭിച്ചതും പുഷ്‌പേട്ടനെ കണ്ടതും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതും ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി കണക്കാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങുന്നതിനാണ് മണികണ്ഠന്‍ ആചാരി തലശേരിയില്‍ എത്തിയത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ബാലന്‍ എന്ന കഥാപാത്രത്തെയാണ് മണികണ്ഠന്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News