ശശികല അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്; ജയലളിതയുടെ സ്മരണാര്‍ത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടും; ചുമതല പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതിക്ക്

ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജയലളിതയുടെ സ്മരണാര്‍ത്ഥം സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും യോഗത്തില്‍ തീരുമാനമായി.

പകരം, ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി പാര്‍ട്ടിയുടെ ചുമതലകള്‍ നിര്‍വഹിക്കും. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമാണ് യോഗം വിളിച്ചുചേര്‍ത്തത്. വിമതപക്ഷമായ ടിടിവി ദിനകരനെയും ദിനകരന്‍ നിയമിച്ച ഭാരവാഹികളെയും പാര്‍ട്ടിയില്‍നിന്നു നീക്കി.

ജനറല്‍ കൗണ്‍സിലിനെതിരെ ദിനകരന്‍ പക്ഷം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിക്ക് മാത്രമാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമെന്നും അതുകൊണ്ട് ഇന്നത്തെ യോഗത്തിന് സ്റ്റേ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി യോഗത്തിന് അനുമതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News