നായകനെ പിന്തള്ളി നായിക; ഈ ചിത്രത്തില്‍ നായികയ്ക്ക് തന്നെ റെക്കോര്‍ഡ് പ്രതിഫലം

ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ക്ക് ഒരിക്കലും നായകനൊപ്പം പ്രതിഫലം ലഭിച്ചിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുതുകയാണ് നടി ദീപിക പദുക്കോണും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും. ചിത്രം 200 രൂപ കോടി മുതല്‍മുടക്കിലെത്തുന്ന റാണി പത്മാവതി.

മീവാറിലെ രജപുത്ര റാണി പത്മാവതിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്.  അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും റാണി പത്മാവതിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദീപിക വാങ്ങുന്നത് 11 കോടി രൂപയാണ്. രണ്‍വീറിനും ഷാഹിദിനും 8 കോടി
വീതമാണ് പ്രതിഫലം നല്‍കുന്നത്. റാണി പത്മാവതിയായി ഐശ്വര്യ റായിയെയും രത്തന്‍ സിങ്ങായി സല്‍മാന്‍ ഖാനെയുമാണ് ബന്‍സാലി ആദ്യം പരിഗണിച്ചിരുന്നത്. ഒന്നിച്ചഭിനയിക്കാന്‍ ഇരുവരും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ദിപികയ്ക്ക് നറുക്ക് വീണത്. നായികാ പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിക്കാന്‍ കിങ്ങ് ഖാനടക്കമുള്ളവര്‍ തയ്യാറായില്ലെന്നും ഗോസിപ്പുകളുണ്ട്.

കഴിഞ്ഞകാല ചിത്രങ്ങളെല്ലാം നൂറുകോടി ക്ലബില്‍ ഇടം നേടിയതും ഹോളിവുഡിലെ അരങ്ങേറ്റവുമെല്ലാം കണക്കിലെടുത്താണ് നായകനെക്കാള്‍ ഉയര്‍ന്ന പ്രതിഫലം നല്‍കി ദിപികയെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സഞ്ജയ് ലീല ബന്‍സാലി പറയുന്നു. ഇന്ത്യന്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ദീപിക. ഫോബ്‌സ് മാസികയുടെ ലിസ്റ്റില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഫല കാര്യത്തില്‍പത്താമതാണ് ദീപികയുടെ സ്ഥാനം.

അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ജനുവരിയില്‍ രാജസ്ഥാനിലെ രജപുത്ര സമുദായക്കാര്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ബന്‍സാലി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തീയറ്ററുകളിലെത്തും. വൈകോം 18 മോഷന്‍ പിക്‌ചേഴ്‌സിനാണ് വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News