താരങ്ങളാണ് സിനിമയുടെ വിജയം നിര്‍ണയിക്കുന്നതെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടെ എല്ലാ സിനിമകളും വിജയിക്കണമായിരുന്നു: രാമലീലയുടെ സംവിധായകന്‍ രണ്ടും കല്‍പിച്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ റിലീസാകാനിരിക്കുന്ന ചിത്രം രാമലീലയുടെ റിലീസിങ്ങിനെ കുറിച്ച് ദിലീപിന്റെ അറസ്റ്റു മുതല്‍ തന്നെ ചര്‍ച്ച തുടങ്ങിയതാണ്. സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും തിയ്യതി പ്രഖ്യാപിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഇതു വരെ തയ്യാറായിട്ടില്ല.

ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതു വരെ തീരുമാനിച്ചില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. റിലീസ് തിയ്യതി തീരുമാനിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ യോഗം ചേരുമെന്നും സംവിധായകന്‍ പറഞ്ഞു.
ചിത്രത്തിന്റെ വിജയം സംബന്ധിച്ച ആശങ്കകളോടുളള അരുണ്‍ ഗോപിയുടെ പ്രതികരണം ഇങ്ങിനെ: ‘സിനിമ നല്ലതാണെങ്കില്‍ തിയ്യേറ്ററില്‍ ഓടും. ഒരു നടനോ താരമോ മാത്രമാണ് സിനിമയുടെ വിജയം നിര്‍ണയിക്കുന്നതെന്ന് കരുതുന്നില്ല. അങ്ങിനെയെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടെ എല്ലാ ചിത്രങ്ങളും വിജയിക്കണമല്ലോ. നടന്മാര്‍ക്ക് വിജയത്തില്‍ പങ്കില്ലെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാറ്റിനുമുപരി സിനിമ പ്രേക്ഷകന് നല്ലതായി തോന്നണം. രാമലീല പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയാല്‍ ചിത്രം തിയ്യേറ്ററില്‍ ഓടും.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News