‘പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെളിച്ചക്കുറവ് നല്ലതാണ്, പക്ഷെ ഹാളില്‍ നല്ലതല്ല’യുവസംരംഭക സമ്മേളനത്തില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രി പിണറായി

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെളിച്ചക്കുറവ് നല്ലതാണ്, പക്ഷെ ഹാളില്‍ നല്ലതല്ല’ യുവസംരംഭക സമ്മേളനത്തില്‍ ചിരി പടര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. കെഎസ്‌ഐഡിസി കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച യെസ് 2017 ത്രി ഡി യുവസംരഭക മീറ്റ് ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് ഹാളിലെ വെളിച്ച സംവിധാനത്തെ കുറിച്ച് പറഞ്ഞത്.

ഹാളില്‍ തിങ്ങി നിറഞ്ഞ യുവതിയുവാക്കളുടെ മുഖം വെളിച്ച കുറവ് മൂലം കാണാനായില്ലെന്ന് മുഖ്യമന്ത്രി തമാശാരൂപേണ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം നിറഞ്ഞ കൈയ്യടിയോടെയാണ് യുവസംരഭകര്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News