ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷിപ്പിക്കുന്നു; എല്ലാ വിധ സഹായങ്ങളും നല്‍കും; ഒമാന്റെ ഇടപെടലുകള്‍ക്ക് നന്ദി;മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണെന്നും കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണ്. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. ഏറെ അവശനായ ഫാ. ഉഴുന്നാലിൽ ഇപ്പോൾ ഒമാനിൽ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടർ ചികിത്സകൾക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News