കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; നിര്‍വാഹക സമിതിയംഗത്തിന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം:  KPCC നിർവാഹക സമിതിയംഗം വിജയൻ തോമസിന് കോൺഗ്രസ്സ് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻ UPA സർക്കാരിനെയും പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെയും വിമർശിക്കുകയും പാർട്ടി നയങ്ങൾക്കെതിരെ പ്രസംഗിക്കുകയും ചെയ്തതിനെതിരെയാണ് നോട്ടീസ്.

ഒരാ‍ഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് KPCC വിജയൻ തോമസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക‍ഴിഞ്ഞ ദിവസം വിജയൻ തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചത് വിവാദമാകുകയും കോൺഗ്രസ്സിനുള്ളിൽ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News