
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സംഭവം. ഉച്ചക്ക് 1.45ഓടെ ഉച്ചയൂണിനായി തടവ് പുളളികളെ പുറത്ത് ഇറക്കിയ സമയത്ത് ബണ്ടിചോര്‍ ബള്‍ബിന്റ കഷ്ണം വിഴുങ്ങുകയായിരുന്നു.
ഉടന്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി. ഇയാള്‍ നടത്തിയത് ആത്മഹത്യ നാടകമാണോ എന്ന് സംശയമുളളതായി ജയില്‍ അധികാരികള്‍ വ്യക്തമാക്കി. ബണ്ടിചോറിനെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കും.
2013ല്‍ തലസ്ഥാനത്തെ ഒരു മോഷണക്കേസില്‍ ബണ്ടിച്ചോറിന് 10 വര്‍ഷം കഠിനതടവ് ശിക്ഷ തിരുവന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ബണ്ടിച്ചോര്‍ സ്ഥിരം കുറ്റവാളിയെന്ന വാദം അംഗീകരിച്ചു കൊണ്ടായിരുന്നു കോടതി വിധി.
2013 ജനുവരി 20ന് പട്ടത്ത് കെ. വേണുഗോപാലന്‍ നായരുടെ വീട്ടിലാണ് ബണ്ടിച്ചോര്‍ ഹൈടെക് മോഷണം നടത്തിയത്. 2.5 ലക്ഷം രൂപയുടെ എക്‌സ്‌യുവിയും, ഒരു ലക്ഷത്തിന്റെ ലാപ്‌ടോപും, രണ്ടുമൊബൈല്‍ ഫോണും, 1500 രൂപയുടെ ഒരു മോതിരവും, 20,000 രൂപയും കവര്‍ന്നു എന്നാണ് കേസ്. ഭവന ഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബണ്ടിച്ചോറിനെതിരെ ചുമത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here