സുരേഷ് റെയ്‌നയുടെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; ജീവന്‍ നഷ്ടമാകുമായിരുന്ന അപകടത്തില്‍ നിന്ന് അത്ഭുതകരമായി താരം രക്ഷപ്പെട്ടു

ക്രിക്കറ്റ് മത്സരത്തിനായി പോകവെയാണ് സുരേഷ് റെയ്‌നയുടെ കാര്‍ അപകടത്തില്‍ പെട്ടത്. റെയ്‌ന സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചെങ്കിലും അത്ഭുതകരമായി താരം അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.

ഇന്ത്യ ബ്ലൂ ടീമിന്റെ ക്യാപ്റ്റനായ റെയ്‌ന ദുല്‍ദീപ് ട്രോഫി മല്‍സരത്തില്‍ പങ്കെടുക്കാന്‍ യാത്രചെയ്യവേയായിരുന്നു അപകടമുണ്ടായത്. ഗാസിയാബാദില്‍നിന്നും കാന്‍പൂരിലേക്ക് പോവുകയായിരുന്നു റെയ്‌ന. കാര്‍ അമിതവേഗതയിലല്ലായിരുന്നതാണ് വന്‍ അപകടം ഒഴിവാക്കിയതെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News