കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ‍‍വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്

ദില്ലി: വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും.

ലോക്‌സഭയിലേക്കു മത്സരിക്കാന്‍ വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.

22 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News